26/05/2011

ഒരു നിസ്വന്റെ കാശുരാഷ്ട്രീയം

വേട്ടാളന്‍ aka രഞ്ജിത്ത്- തൃശ്ശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക്ക്. വിദ്യാര്‍ത്ഥി. അക്കാദമിക്ക് വായനയുടെ പെരുച്ചാഴിവയറുകള്‍ ശമിപ്പിക്കാന്‍ അതിഭാവുക കവിതയും സാധാരണ വായനക്കാരന്റെ അരച്ചാണ്‍ വയറിന് അന്നക്കവിതയും ഒരുപോലെ പകരാന്‍ കഴിയുന്ന ദ്വന്ദവ്യക്തിത്വം. ദാരിദ്ര്യരേഖക്ക് താഴെ... ബൂലോക കവിതയ്ക്ക് ഒരു പുതിയ ആകാശം. രഞ്ജിത്തിന്റെ അങ്ങേയറ്റം ലളിതമായ , അതിലേറെ ശക്തമായ ഒരു കവിതയാണ് കാക്കക്കൂട്ടില്‍ പുതിയ പോസ്റ്റ്.


ഒരു നിസ്വന്റെ കാശുരാഷ്ട്രീയം 
 
വയറിനകത്ത് ഉച്ചനേരത്തെ കാളൽ.

രണ്ട് ദിവസമായി

വിജനമായൊരന്നനാളം.

കയ്യിലാകെ ഒരഞ്ച് രൂപാ നോട്ട്.


...

രണ്ട് തലപ്പും കീറി

മുഷിഞ്ഞ് നാറിയ

ഒരു കടലാസു കഷണം.




എന്താണെന്നറിയില്ല,

കൊടുത്തവരെല്ലാമത് തിരിച്ച് തന്നു.

ഞാൻ കള്ളനല്ല,

ഉള്ളതൊട്ട് കള്ളനോട്ടുമല്ല.



സംരക്ഷകനൂലില്ലാത്ത

ദശലക്ഷം നോട്ടുകൾ

വാങ്ങാനും കൊടുക്കാനും

കോട്ടിട്ട മാന്യർക്ക് പറ്റും.



ഇവിടെ,

കണ്ടവന്റെ പറമ്പ് തെണ്ടി,

മുതിരയ്ക്കൽ മേനോന്റെ ആട്ടും കേട്ട്,

പെറുക്കിവിറ്റ കുപ്പിയുടെ കാശ്.



ഇതെടുക്കാത്ത നോട്ടത്രേ...



“നോട്ടെന്താ എടുക്കാത്തെ?”

സ്വീകാര്യതയുടെയും

തിരസ്കാരത്തിന്റെയും

പുതിയ മാനം

നിന്റെ സൃഷ്ടിയല്ലേ?



നോട്ടിനു കീറലുണ്ടത്രേ...



ഓട്ടയിട്ട കാലണക്കെന്റപ്പൻ

പണ്ടെന്തെല്ലാം വാങ്ങിത്തന്നിരിക്കുന്നു.



നോട്ടിനു കീറലുണ്ടത്രേ...



മനുഷ്യാ...

നിന്റെ കണ്മുൻപിലെ

ആ മാറാലയിനിയും

തൂത്ത് കളയാറായില്ലേ?

കാഴ്ചയും കാഴ്ച്ചപ്പാടും വികലം.



അതിലെല്ലാം,

പരിഷ്കാരത്തിന്റെ നിഴൽ ഇരുട്ട് വിതക്കുന്നു.

ഇനിയെങ്കിലും,

വിള പറിക്കാതെ കള പറിക്കൂ...

10 comments:

  1. വളരെ നല്ലൊരു കവിത. ശരിക്കും ആസ്വദിച്ചു . നല്ല ആശയം , അര്‍ഥം ചോരാത്ത വാക്കുകള്‍ .പക്ഷെ വരികള്‍ അടുക്കിവെച്ചത് ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നൊരഭിപ്രായം ഉണ്ട് . എഴുത്ത് തുടരുക ,ആശംസകള്‍ .

    ReplyDelete
  2. Lalithamaaya baashayil kanatha oru aasayam....
    Ezhuthu thudaruka....

    ReplyDelete
  3. സ്വീകാര്യതയുടെയും

    തിരസ്കാരത്തിന്റെയും

    പുതിയ മാനം

    നിന്റെ സൃഷ്ടിയല്ലേ?

    ഒരു ഓര്‍മ്മപ്പെടുത്തല്‍...

    ReplyDelete
  4. manoharamaaya
    kavitha..aashamsakal....

    ReplyDelete
  5. "ഇനിയെങ്കിലും, വിള പറിക്കാതെ കള പറിക്കൂ"... nice one.

    ReplyDelete
  6. വിള പറിക്കാതെ കള പറിക്കൂ......!!!

    ReplyDelete
  7. ഇഷ്ടപ്പെട്ടു,തുടർന്നും എഴുതുക.
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു !!

    ReplyDelete
  8. നല്ല കവിത.. കള പറിക്കാതെ വിള പറിക്കുന്ന സമൂഹത്തിൽ എയ്തു വിട്ട ഈ അമ്പിന് ലക്‌ഷ്യം ചോർന്നിട്ടില്ലെന്നു പറഞ്ഞു കൊള്ളട്ടെ ... ആശംസകൾ..

    ReplyDelete