28/03/2011

പൊട്ടിത്തെറി


അവന്‍ ചോക്കുകള്‍
കുത്തിപ്പൊടിക്കുകയാണ്
മഞ്ഞ പച്ച നീല
പല നിറത്തിലുള്ളവ
വൈകുന്നേരം അച്ഛന്‍ അമ്മയെ തല്ലുമ്പോള്‍ 
കണ്ണിലെറിയുവാന്‍ .

അവന്‍ കല്ലെറിഞ്ഞത്
മാങ്കനി വീഴ്ത്തുവാനല്ല
പട്ടവും പറിച്ചോടിയ
കാറ്റിനെ കൊല്ലുവാനായിരുന്നു.

അവന്‍ പൂ പറിച്ചത്
അവള്‍ക്കു ചൂടുവാനല്ല
മണമോ നിറമോ കൊതിപ്പിച്ചിട്ടുമല്ല
വണ്ടുകള്‍ പട്ടിണി കിടന്നു
ചാകാന്‍ വേണ്ടിയായിരുന്നു.
(ഇന്നലെ അവന്റെ കഞ്ഞിയില്‍ ഒരെണ്ണം)


ഇന്ന് അവന്‍,
ആള്‍ക്കൂട്ടത്തിലേക്കു കയറിച്ചെന്നത്‌
പൊട്ടിത്തെറിയുണ്ടാക്കുവാനല്ല
 പൊട്ടിത്തെറിക്കുവാനായിരുന്നു.



- വഴിവക്കത്ത് 

7 comments:

  1. പൊട്ടിത്തെറിക്കുന്ന വരികള്‍ ..

    ReplyDelete
  2. ഈ വരികള്‍ക്ക് പ്രചോദനമെന്താ കാവ്യേ :) എവിടെയോ ഒരു പൊട്ടിത്തെറി നടന്നത് പോലെ..

    ReplyDelete
  3. ആദ്യവായനയില്‍ മനസ്സിലായില്ല എങ്കിലും രണ്ട് മൂന്നു തവണ വായിച്ചപ്പോള്‍ മനസ്സിലാകുകയും അതിലധികം ഇഷ്ടപ്പെടുകയും ചെയ്തു.

    @ മനോരാജ് : മനോരാജേട്ടാ ഇത് കാവ്യേച്ചിയുടേതല്ല,നിഖില്‍ വര്‍മയുടെ സൃഷ്ടിയാണ്. പ്രശസ്തി ആഗ്രഹിക്കുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് കാവ്യേച്ചി പോസ്റ്റിന്റെ കൂടെ ഇട്ട നിഖിലിനെക്കുറിച്ചുള്ള രണ്ട് വരി അവന്‍ തന്നെ എഡിറ്റ് ചെയ്ത് കളഞ്ഞതാണ്. നിഖിലിന്റെ ബ്ലോഗ് ഇവിടെ.

    @ നിഖില്‍ : ഇത്രയും സുന്ദരമായ സാഹിത്യക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചിട്ട് ഉത്തരവാദിത്വമേറ്റെടുക്കാതിരിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. എന്റെ കമന്റ് ഇവിടെ നിന്നും അപ്രത്യക്ഷമായാല്‍ നീ നാളെ സൂര്യോദയം കാണില്ല.
    ടാഗ്: ഭീഷണി.

    ReplyDelete
  4. എടാ നിഖിലെ നിനക്ക് താമസിയാതെ ഞങ്ങള്‍ കാക്കകളെല്ലാം കൂടെ ഒരു പുരസ്കാരം തരുന്നുണ്ട്.. കാത്തിരുന്നോ, നിന്റെ ഈ വനവാസം ഉടന്‍ അവസാനിക്കപെടും, സൂക്ഷിച്ചോ... കവിത നിന്റെ പോലെത്തന്നെ കലക്കന്‍ തന്നെടെ..

    ReplyDelete
  5. നല്ല ആശയം...അല്ലെങ്കിലും എനിക്കറിയാം, കാവ്യക്ക് ഇങ്ങനെയൊന്നും എഴുതാന്‍ പറ്റില്ലെന്ന് :-)

    ReplyDelete