ആമുഖം

ബൂലോകത്തിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു കൂട്ടായ്മയാണ് കാക്കക്കൂട്. പരസ്പരം ബ്ലോഗ് വായിച്ച് അഭിപ്രായം പറഞ്ഞിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളുടെ സൗഹൃദം യാദൃശ്ചികമായി ഒരു കൂട്ടായ്മയായി രൂപപ്പെടുകയായിരുന്നു. കാലക്രമേണ കൂട്ടായ്മയ്ക് പേരുണ്ടായി, അംഗങ്ങളുടെ എണ്ണം ഇരട്ടിയായി, ഗൂഗിള്‍ ഗ്രൂപ് വഴി ചര്‍ച്ചകള്‍ തുടങ്ങി. അങ്ങനെ മെല്ലെയെങ്കിലും തീര്‍ച്ചയായും ഞങ്ങള്‍ വളര്‍ന്നു. കാക്കക്കൂട് എന്ന ഈ ബ്ലോഗിലൂടെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പകല്‍ വെളിച്ചം കാണിക്കാന്‍ സാധിക്കും എന്ന് കരുതുന്നു.