20/10/2010

മുട്ടായി മരം


ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ചിരുതക്കുട്ടിയുടെ അതി മനോഹരമായ ഗദ്യ കവിതയാണ് മുട്ടായി മരം. ചെറു പ്രായത്തിലേ ചിരുതക്കുട്ടിയുടെ ചിന്തകള്‍ കൊണ്ട് ബൂലോകത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ ചിരുതക്കുട്ടി എന്ന കവിത തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയാണ്. .കാക്കക്കൂടിലെ മിണ്ടാപ്പൂച്ച കാവ്യയുടെ ഈ കുഞ്ഞനിയത്തി രചിച്ച മുട്ടായി മരം ആസ്വദിക്കുക... ..




മുട്ടായി മരം


മാരിപ്പീടികയിലെ
ഒരെടുപ്പുള്ള പാത്രത്തില്‍
തിങ്ങിഞ്ഞെരുങ്ങിക്കഴിയുകയായിരുന്നു
പത്തിരുപതു മുട്ടായികള്‍...
ഹരിതക്ക് സന്തോഷമായി...
തന്റെ വീട്ടില്‍ കുടുക്ക പൊട്ടിച്ചിരിക്കുന്നു...
ഹരിത പണ്ടേ പറഞ്ഞിരുന്നു
ഈ കുടുക്ക പോട്ടിക്കുമ്പോള്‍
ഒരു രൂപ തനിക്കു വേണമെന്ന്
കാരണം പണ്ട് അവള്‍ അതില്‍ ഒരു രൂപ ഇട്ടിരുന്നു..
അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്
ബാങ്കിലിട്ടാല്‍ പണം പെരുകുമത്രേ
താനിട്ട രൂപ പെരുകിയില്ലെങ്കിലും
അവള്‍ സന്തോഷത്തോടെ പീടികയില്‍ വന്നു
"ഈ മുട്ടായി വേണം" അവള്‍ ചൂണ്ടിക്കാട്ടി
മാരി ചേട്ടന്‍:"എത്ര വേണം?"
"ഒരെണ്ണം മതി"
അമ്പതു പൈസയുമായി
അവള്‍റോഡിലൂടെ നടന്നു.
ഇത് അച്ഛന്റെ ബാങ്കിലിടണം, അവള്‍ ചിന്തിച്ചു
അപ്പോള്‍ കയ്യിലിരുന്ന മുട്ടായി പറഞ്ഞു:"എന്നെയും"
ഹരിത ആദ്യം പേടിച്ചെങ്കിലും
അവളതും തന്റെ അച്ഛന്റെ കയ്യില്‍ കൊടുത്തു ബാങ്കിലിടാന്‍
അച്ഛന്‍ ചിരിച്ചു കൊണ്ട് മുട്ടായിയുടെ തൊലിയുരിച്ചു അവളുടെ വായിലേക്കിട്ടു
എന്നിട്ട് പറഞ്ഞു
"ഇനി നിന്റെ വയറ്റില്‍ മുട്ടായി മരം ഉണ്ടായിക്കൊള്ളും.."
ഹരിത ഇപ്പോളും കാത്തിരിക്കുന്നു
ഒരു മുട്ടായി മരം ഉണ്ടാകാന്‍....

4 comments:

  1. ചിരുതേ സൂപ്പര്‍

    ReplyDelete
  2. കഥ ഒത്തിരി ഇഷ്ടപ്പെട്ടു ചിരുത കുട്ടിക്ക് ഒരായിരം ആശംസകള്‍...

    ReplyDelete
  3. മോളൂട്ടി, നന്നായിട്ടുണ്ട് കേട്ടോ...

    ReplyDelete
  4. മനോഹരമായ എഴുത്ത് മോളേ.. ആശംസകള്‍.. ഒട്ടേറെ ഭാവിയുണ്ട് മോള്‍ക്ക്.. തുടരുക

    ReplyDelete