ബൂലോകത്ത് INfinitelySANE/ആരാന്‍ എന്നറിയപ്പെടുന്ന നിഖില്‍ വര്‍മ്മയുടെ പോസ്റ്റാണ് ഈയാഴ്ച.കോഴിക്കോട് NIT യില്‍ ഇന്ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.സ്വദേശം കണ്ണൂര്‍, താമസം കോഴിക്കോട്. എഴുത്തിന് പുറമേ സാമൂഹ്യസേവനവും വിക്കിപീഡിയ തിരുത്തലുമാണ് ഒഴിവുസമയ വിനോദങ്ങള്‍ . ഔദ്യോഗികമായി മലയാളം പഠിച്ചിട്ടില്ലെങ്കിലും മലയാളത്തില്‍ സുന്ദരമായ കവിതകളെഴുതുന്നു. നിഖിലിന്റെ ഒരു റീത്ത് എന്ന മനോഹരമായ കവിത വായിച്ചു നോക്കൂ.
ഇരുള്‍ ചിതറി
നഗരമുണര്‍ന്ന വേള,
ലഹരി നുണഞ്ഞോടുന്ന ചക്രങ്ങള്‍.
ചെറിയ സൂചിയും
വലിയ സൂചിയും
തമ്മിലുള്ള മത്സരത്തിനിടെ
ഒരു നിലവിളിക്കീറ് .
കറുത്ത നിറത്തില്‍ ചുവപ്പ് പരന്നു.
തമിഴ് കലര്‍ന്ന മുറുക്കാനും
പ്രതീക്ഷ കലര്‍ന്ന രക്തവും
ദാരിദ്ര്യം മണക്കുന്ന വിയര്‍പ്പും
വാര്‍ധക്യം ബാധിച്ച ഉമിനീരും ,
ഭൂവിന്റെ മാറില്‍ ,
സ്വാതന്ത്ര്യമാഘോഷിച്ചു .
ഇരയെ പകുത്തെടുകുന്ന കുറുനരികള്‍,
യന്ത്രക്കണ്ണുകള്‍ മിന്നി മറഞ്ഞു .
പിറവിയുടെ വെള്ള പുതച്ച പുലരി.
ഉമ്മറത്തറയിലേക്ക് തെറിച്ചു വീണ
പത്ത്രത്തിന്റെ ആദ്യതാളില്‍ നിന്നും
മനുഷ്യത്വത്തിന്റെ അവസാന തുള്ളികളും
മണ്ണിലേക്കൊലിച്ചിറങ്ങി.
മനോഹരം
ReplyDeletenalla kavitha
ReplyDeletegud one...
ReplyDeleteകവിതക്ക് നിലവാരമുണ്ട്.. അക്ഷരതെറ്റുകള്‍ ഒന്ന് ശ്രദ്ധിക്കുക. ഉദാ : പത്രം എന്നതിന് ഇരട്ടിപ്പ് ആവശ്യമില്ല..
ReplyDeletenice one
ReplyDelete