10/09/2010

എനിക്കു പ്രണയമില്ല -കാവ്യ

ഓരോ ആഴ്ചയിലും കാക്കക്കൂട് അംഗങ്ങളുടെ സൃഷ്ടികളിലൊന്ന് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈയാഴ്ച പ്രസിദ്ധീകരിക്കാനായി ഐക്യകണ്ഠേന തിരഞ്ഞെടുത്തിരിക്കുന്നത് കാവ്യയുടെ എനിക്ക് പ്രണയമില്ല എന്ന കവിതയാണ്. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ കാവ്യ ഇപ്പോള്‍ ത്രിശ്ശൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥീനിയാണ്. കാവ്യയുടെ അനിയത്തി ചിരുതക്കുട്ടിയും കാക്കക്കൂടില്‍ അംഗമാണ്.

എനിക്കു പ്രണയമില്ല

എന്റെ കൂട്ടുകാരാ,
നിന്റെ രൂപം എവിടെ കണ്ടാലും
എന്റെ കണ്ണുകള്‍ അവിടെ ഉടക്കാറുണ്ട്.
നിന്റെ ആദര്‍ശങ്ങളില്‍ ,പുഞ്ചിരിയില്‍ ,
എന്തോ ഒരു കൗതുകം.
എന്നുവെച്ചു ,എനിക്കു നിന്നോട് പ്രണയമില്ല കേട്ടോ..

എന്റെ കൂട്ടുകാരാ,
എന്റെ കിനാക്കളില്‍
നീ നിത്യേന എത്താറുണ്ട്.
പ്രാര്‍ത്ഥനയ്ക്കായി മിഴികള്‍ അടയ്ക്കുമ്പോള്‍
മനസ്സില്‍ നിന്റെ മുഖം തെളിയാറുമുണ്ട് .
യാദൃച്ചികമാവാം,
കാരണം,എനിക്കു നിന്നോട് പ്രണയമില്ലല്ലോ.

എന്റെ കൂട്ടുകാരാ,
നീ ഒരിക്കലും എനിക്കായി
ഒരു പനിനീര്‍ പുഷ്പം നീട്ടിയിട്ടില്ല.
(അതിന്റെ മുള്ളുള്ള തണ്ടിനെ ഞാന്‍ ഏറെ സ്നേഹിക്കുന്നു)
എന്റെ വഴിത്താരകളിലെവിടെയും
എനിക്കായി നീ കാത്തു നിന്നിട്ടുമില്ല .
അതിലെനിക്ക് ദുഖമില്ല,
കാരണം,എനിക്കു നിന്നോട് പ്രണയമില്ല.

എങ്കിലും എന്റെ കൂട്ടുകാരാ,
നിനക്കെന്നെങ്കിലും
എന്നോട് പ്രണയം തോന്നിയാല്‍ ,
പറയാന്‍ മടിക്കണ്ട,
കാരണം, എനിക്കു മറ്റാരോടും പ്രണയമില്ല...

9 comments:

 1. എനിക്കു പക്ഷെ പ്രണയമുണ്ട്...!

  ReplyDelete
 2. ഉദ്ഘാടനത്തിനായി എന്റെ കവിത തെരഞ്ഞെടുത്ത കാക്കക്കൂട്ടത്തിനു ഒരായിരം നന്ദി.
  കാക്കക്കൂട്ടിലെത്തിയ വായനക്കാരോട്: ഇതിലും മികച്ചവയുമായി മറ്റു കാക്കക്കുഞ്ഞുങ്ങള്‍ ക്യുവിലുണ്ടേ..

  ReplyDelete
 3. കാക്കക്കുഞ്ഞേ, എനിക്കും മറ്റാരോടും പ്രണയമില്ല..
  അപ്പോള്‍, പറയാന്‍ മടിക്കണ്ട...!!!

  ReplyDelete
 4. kakkakootile..kaviyathriyaaya kaaka chechi,ithu kidilanaayallo...

  ReplyDelete
 5. കവിത നന്നായിട്ടുണ്ട് ...പിന്നെ ഈ കാക്കകൂട്ടില്‍ അംഗമാവാന്‍ ഞാനും ആഗ്രഹിക്കുന്നു...

  ReplyDelete
 6. ഭാവനകളും അനുഭവങ്ങളും ഒരു സാഹിത്യകാരന്റെ മുതല്‍ക്കൂട്ടുകളാണ്.
  'ഈ സൃഷ്ടി' ഏതില്‍ പെടുമെന്നത് സൃഷ്ട്ടാവിനേ അറിയൂ.
  എന്തുതന്നെ ആണെങ്കിലും കവിത വളരെ നന്നായിട്ടുണ്ട്.
  ആശംസകള്‍....

  ReplyDelete
 7. Ella commentinum srushtavinte nandi..

  ReplyDelete