03/09/2010

കാക്കക്കൂടിന് ഒരു ആമുഖം

ബൂലോകത്തിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു കൂട്ടായ്മയാണ് കാക്കക്കൂട്. ഞാനടക്കം പരസ്പരം ബ്ലോഗ് വായിച്ച് അഭിപ്രായം പറഞിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളുടെ സൗഹൃദം യാദൃശ്ചികമായി ഒരു കൂട്ടായ്മയായി രൂപപ്പെടുകയായിരുന്നു. കാലക്രമേണ കൂട്ടായ്മയ്ക് പേരുണ്ടായി, അംഗങ്ങളുടെ എണ്ണം ഇരട്ടിയായി, ഗൂഗിള്‍ ഗ്രൂപ് വഴി ചര്‍ച്ചകള്‍ തുടങ്ങി. അങ്ങനെ മെല്ലെയെങ്കിലും തീര്‍ച്ചയായും ഞങ്ങള്‍ വളര്‍ന്നു. കാക്കക്കൂട് എന്ന ഈ ബ്ലോഗിലൂടെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പകല്‍ വെളിച്ചം കാണിക്കാന്‍ സാധിക്കും എന്ന് കരുതുന്നു.

ഈ പൊതു ബ്ലോഗ് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു. ഗൂഗിള്‍ ഗ്രൂപ്സില്‍ ചെയ്യുന്ന ചര്‍ച്ചകളെ അടിസ്ഥാനമാക്കിയിള്ള പോസ്റ്റുകല്‍ പബ്ലിഷ് ചെയ്യാനും, അംഗങ്ങളുടെ നല്ല പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാനും മറ്റും ഇത് ഉപയോഗപ്പെടുത്താം.
പരസ്പരം പ്രോത്സാഹിപ്പിച്ചും അഭിപ്രായങ്ങള്‍ പങ്കുവച്ചും നമുക്ക് മുന്നോട്ട് പോകാം.
NB: ബൂലോകവാസികള്‍ ഞങ്ങളെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും അഭിപ്രായങ്ങളും ആശീര്‍വാദങ്ങളും കമന്റി അനുഗ്രഹിക്കണം എന്ന് അപേക്ഷിക്കുന്നു.

7 comments:

 1. kakka kudinu ella bhavukangalum............

  ReplyDelete
 2. can I join you??????

  http://mathap.blogspot.com/

  -dileep nair||mathap
  s3, B tech IT, SOE-CUSAT, Cochin.....

  ReplyDelete
 3. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
  തടസ്സങ്ങളെ അതിജീവിച്ച്, നല്ല രീതിയില്‍ മുന്നോട്ടു പോകുക....

  ReplyDelete
 4. വിജയാശംസ്സകൾ...

  ReplyDelete
 5. ഈ ഭൂലോഖത് ഒരു കോളിളക്കം താനെ സൃഷ്ടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നൂ !!!!!ഇതിന്റെ സൃഷ്ടാവ് ആരാണ് ...പേര് വെളിപെടുതിയാലും പ്രഭോ ???

  ReplyDelete
 6. ഇത്തരം നല്ല സംരംഭങ്ങള്‍ക്ക് എന്നും പ്രോത്സാഹനങ്ങള്‍ നേരുന്നു.. ദയവായി പോസ്റ്റുകള്‍ വരുമ്പോള്‍ ഒരു ലിങ്ക് തരുക..

  ReplyDelete
 7. ഇതിന്റെ അഡ്മിന്‍ കഴിയുമെങ്കില്‍ ഒന്ന് കോണ്ടാക്റ്റ് ചെയ്യാമോ? മെയിലിലൂടെ.. വിരോധമില്ലെങ്കില്‍ മാത്രം..

  ReplyDelete