വേട്ടാളന്‍ aka രഞ്ജിത്ത്- തൃശ്ശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക്ക്. വിദ്യാര്‍ത്ഥി. അക്കാദമിക്ക് വായനയുടെ പെരുച്ചാഴിവയറുകള്‍ ശമിപ്പിക്കാന്‍ അതിഭാവുക കവിതയും സാധാരണ വായനക്കാരന്റെ അരച്ചാണ്‍ വയറിന് അന്നക്കവിതയും ഒരുപോലെ പകരാന്‍ കഴിയുന്ന ദ്വന്ദവ്യക്തിത്വം. ദാരിദ്ര്യരേഖക്ക് താഴെ... ബൂലോക കവിതയ്ക്ക് ഒരു പുതിയ ആകാശം. രഞ്ജിത്തിന്റെ അങ്ങേയറ്റം ലളിതമായ , അതിലേറെ ശക്തമായ ഒരു കവിതയാണ് കാക്കക്കൂട്ടില്‍ പുതിയ പോസ്റ്റ്.
ഒരു നിസ്വന്റെ കാശുരാഷ്ട്രീയം
രണ്ട് ദിവസമായി
വിജനമായൊരന്നനാളം.
കയ്യിലാകെ ഒരഞ്ച് രൂപാ നോട്ട്.
...
രണ്ട് തലപ്പും കീറി
മുഷിഞ്ഞ് നാറിയ
ഒരു കടലാസു കഷണം.