Adeeba Fathima is a final year engineering student at Govt. Engineering College, Kozhikode. She maintains a blog titled The Last Page to scribble down her thoughts and poetry. Here is a poem from her blog
ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ചിരുതക്കുട്ടിയുടെ അതി മനോഹരമായ ഗദ്യ കവിതയാണ് മുട്ടായി മരം. ചെറു പ്രായത്തിലേചിരുതക്കുട്ടിയുടെ ചിന്തകള്‍ കൊണ്ട് ബൂലോകത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ ചിരുതക്കുട്ടി എന്ന കവിത തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. .കാക്കക്കൂടിലെ മിണ്ടാപ്പൂച്ച കാവ്യയുടെ ഈ കുഞ്ഞനിയത്തി രചിച്ച മുട്ടായി മരം ആസ്വദിക്കുക... ..
പത്തിരുപതു മുട്ടായികള്‍...
ഹരിതക്ക് സന്തോഷമായി...
തന്റെ വീട്ടില്‍ കുടുക്ക പൊട്ടിച്ചിരിക്കുന്നു...
ഹരിത പണ്ടേ പറഞ്ഞിരുന്നു
ഈ കുടുക്ക പോട്ടിക്കുമ്പോള്‍
ഒരു രൂപ തനിക്കു വേണമെന്ന്
കാരണം പണ്ട് അവള്‍ അതില്‍ ഒരു രൂപ ഇട്ടിരുന്നു..
അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്
ബാങ്കിലിട്ടാല്‍ പണം പെരുകുമത്രേ
താനിട്ട രൂപ പെരുകിയില്ലെങ്കിലും
അവള്‍ സന്തോഷത്തോടെ പീടികയില്‍ വന്നു
"ഈ മുട്ടായി വേണം" അവള്‍ ചൂണ്ടിക്കാട്ടി
മാരി ചേട്ടന്‍:"എത്ര വേണം?"
"ഒരെണ്ണം മതി"
അമ്പതു പൈസയുമായി
അവള്‍റോഡിലൂടെ നടന്നു.
ഇത് അച്ഛന്റെ ബാങ്കിലിടണം, അവള്‍ ചിന്തിച്ചു
അപ്പോള്‍ കയ്യിലിരുന്ന മുട്ടായി പറഞ്ഞു:"എന്നെയും"
ഹരിത ആദ്യം പേടിച്ചെങ്കിലും
അവളതും തന്റെ അച്ഛന്റെ കയ്യില്‍ കൊടുത്തു ബാങ്കിലിടാന്‍
അച്ഛന്‍ ചിരിച്ചു കൊണ്ട് മുട്ടായിയുടെ തൊലിയുരിച്ചു അവളുടെ വായിലേക്കിട്ടു
എന്നിട്ട് പറഞ്ഞു
"ഇനി നിന്റെ വയറ്റില്‍ മുട്ടായി മരം ഉണ്ടായിക്കൊള്ളും.."
ഹരിത ഇപ്പോളും കാത്തിരിക്കുന്നു ഒരു മുട്ടായി മരം ഉണ്ടാകാന്‍....
ബൂലോകത്ത് INfinitelySANE/ആരാന്‍ എന്നറിയപ്പെടുന്ന നിഖില്‍ വര്‍മ്മയുടെ പോസ്റ്റാണ് ഈയാഴ്ച.കോഴിക്കോട് NIT യില്‍ ഇന്ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.സ്വദേശം കണ്ണൂര്‍, താമസം കോഴിക്കോട്. എഴുത്തിന് പുറമേ സാമൂഹ്യസേവനവും വിക്കിപീഡിയ തിരുത്തലുമാണ് ഒഴിവുസമയ വിനോദങ്ങള്‍ . ഔദ്യോഗികമായി മലയാളം പഠിച്ചിട്ടില്ലെങ്കിലും മലയാളത്തില്‍ സുന്ദരമായ കവിതകളെഴുതുന്നു. നിഖിലിന്റെ ഒരു റീത്ത്എന്ന മനോഹരമായ കവിത വായിച്ചു നോക്കൂ.
ഇരുള്‍ ചിതറി
നഗരമുണര്‍ന്ന വേള,
ലഹരി നുണഞ്ഞോടുന്ന ചക്രങ്ങള്‍.
ചെറിയ സൂചിയും
വലിയ സൂചിയും
തമ്മിലുള്ള മത്സരത്തിനിടെ
ഒരു നിലവിളിക്കീറ് .
കറുത്ത നിറത്തില്‍ ചുവപ്പ് പരന്നു.
തമിഴ് കലര്‍ന്ന മുറുക്കാനും
പ്രതീക്ഷ കലര്‍ന്ന രക്തവും
ദാരിദ്ര്യം മണക്കുന്ന വിയര്‍പ്പും
വാര്‍ധക്യം ബാധിച്ച ഉമിനീരും ,
ഭൂവിന്റെ മാറില്‍ ,
സ്വാതന്ത്ര്യമാഘോഷിച്ചു .
ഇരയെ പകുത്തെടുകുന്ന കുറുനരികള്‍,
യന്ത്രക്കണ്ണുകള്‍ മിന്നി മറഞ്ഞു .
പിറവിയുടെ വെള്ള പുതച്ച പുലരി.
ഉമ്മറത്തറയിലേക്ക് തെറിച്ചു വീണ
പത്ത്രത്തിന്റെ ആദ്യതാളില്‍ നിന്നും
മനുഷ്യത്വത്തിന്റെ അവസാന തുള്ളികളും
മണ്ണിലേക്കൊലിച്ചിറങ്ങി.